ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയാണ് അന്ന രേഷ്മ രാജൻ മലയാള സിനിമയിലേക്ക് എത്തിയത്. പ്രേക്ഷകർക്ക് അന്ന പ്രിയപ്പെട്ട ലിച്ചിയാണ്. പിന്നിടും നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും താരത്തെ അറിയപ്പെടുന്നത് ഇപ്പോഴും അങ്കമാലി ഡയറീസിലെ ലിച്ചിയായിട്ടാണ്. നാടൻ ലുക്കിൽ മാത്രമാണ് ലിച്ചിയെ പൊതുവെ കാണാറുള്ളത്. ഇപ്പോൾ ഇതാ മോഡേൺ ലുക്കിൽ കടലോരത്തിന്റെ പശ്ചാത്തലത്തിൽ താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗം സൃഷ്ടിക്കുന്നത്. മോഡേൺ ലുക്കും ഇണങ്ങുമെന്ന് താരം ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. അയ്യപ്പനും കോശിയുമാണ് അന്നയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അതിൽ.