obit

ജോഹന്നാസ്​ബർഗ്​: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയായ സതീഷ്​ ദുപേലിയ കൊവിഡ്​ ബാധിച്ച്​ മരിച്ചു. കഴിഞ്ഞ ദിവസമാണ് സതീഷ് 66ാം പിറന്നാൾ ആഘോഷിച്ചത്. ന്യൂമോണിയ ബാധിച്ച്​ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്​ കൊവിഡ്​ സംബന്ധമായ ആരോഗ്യ പ്രശ്​നങ്ങളുണ്ടായിരുന്നതായി സഹോദരി ഉമ ദുപേലിയ അറിയിച്ചു. ഗാന്ധി ഡെവലപ്​മെന്റ്​ ട്രസ്​റ്റുമായി ബന്ധപ്പെട്ട ചുമതല സതീഷിനായിരുന്നു.