mala

ശബരിമല : ശബരിമലയിൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യത്തിൽ സർക്കാർ തീരുമാനം നാളെ ഉണ്ടായേക്കും.ബോർഡിന്റെ ആവശ്യം അടങ്ങിയ ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു ഇന്നലെ ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. നടതുറന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ 9100 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ മൂന്നേകാൽ ലക്ഷത്തോളം പേർ ദർശനം നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തുലാമാസപൂജയ്ക്ക് 250 പേർക്ക് വീതം ദർശനം അനുവദിച്ചെങ്കിലും 40 ശതമാനം പേർ എത്തിയിരുന്നില്ല. ഇതുകൂടി ഉൾപ്പെടുത്തി മണ്ഡലകാലത്ത് സാധാരണ ദിവസങ്ങളിൽ 1400 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും വീതമാണ് വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് അനുമതി നൽകിയത്.