റിയാദ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനും രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നെതന്യാഹു സൗദിയിലെത്തിയാണ് സൽമാനുമായി ചർച്ച നടത്തിയതെന്നാണ് വിവരം. ഇക്കാര്യം ഇസ്രായേൽ ക്യാബിനറ്റ് മിനിസ്റ്റർ യോവ് ഗാലന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
യു.എ.ഇ ബഹ്റൈൻ എന്നീ അറബ് രാജ്യങ്ങളുമായി ഇസ്രായേൽ നയതന്ത്ര കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ, സൗദി അറേബ്യ പാലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. അതേസമയം, ഗൾഫ് രാഷ്ട്രങ്ങളിലേക്കും ഏഷ്യയിലേക്കും ഇസ്രായേൽ വിമാനങ്ങൾ തങ്ങളുടെ വ്യോമമേഖലയിലൂടെ കടത്തിവിടാൻ സൗദി അനുമതി നൽകുകയും ചെയ്തിരുന്നു.