ബീജിംഗ്: ചന്ദ്രനിൽ നിന്ന് പാറക്കല്ലുകൾ ശേഖരിയ്ക്കാനായി ചൈനയുടെ ആളില്ലാ ബഹിരാകാശ വിമാനമായ ചാംഗ് – ഇ5 ഈയാഴ്ച പുറപ്പെടും.1970കൾക്കു ശേഷം ഇതാദ്യമായാണ് ചൈന ചന്ദ്രോപരിതലത്തിൽ നിന്നു മണ്ണും പാറയും ശേഖരിക്കാൻ ശ്രമം നടക്കുന്നത്. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് ലക്ഷ്യം. ഉദ്യമം വിജയിച്ചാൽ അമേരിക്കയ്ക്ക് സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.