
ലണ്ടൻ: അപകടത്തെത്തുടർന്ന് കൈകളും കാലുകളും നഷ്ടപ്പെട്ട ഫ്രഞ്ച് സാഹസികൻ ഫിലിപ് കൊസോനെ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി സ്പേസ് എക്സ് സ്ഥാപകനായ ഇലോൺ മസ്ക്.മസ്കിനോട് ‘എന്നെ ബഹിരാകാശത്തേക്ക് അയച്ച് അസാദ്ധ്യമായതൊന്നുമില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കാൻ’ ട്വീറ്റീലൂടെയാണ് കൊസോൻ ആവശ്യപ്പെട്ടത്. ‘ഒരു ദിവസം ഞങ്ങൾ താങ്കളെ സ്റ്റാർഷിപ്പിൽ അയയ്ക്കും’- മസ്ക് ട്വീറ്റ് ചെയ്തു. സ്പേസ്എക്സിന്റെ ബഹിരാകാശവാഹനത്തിന്റെ പേരാണ് സ്റ്റാർഷിപ്.1994ലുണ്ടായ അപകടത്തെത്തുടർന്നാണു കൊസോന്റെ കൈകാലുകൾ മുറിച്ചത്. എട്ട് വർഷം മുൻപ് ഇംഗ്ലിഷ് ചാനൽ അദ്ദേഹം നീന്തിക്കടന്നിരുന്നു. 2017ൽ ഡകാർ റാലിയിൽ കൊസോൻ കാറോടിച്ചിരുന്നു.