കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് വിപുലീകരണ പദ്ധതികൾ നടപ്പാക്കുന്നു. നടപ്പുവർഷം ആയിരം കോടി രൂപയുടെ വളർച്ചയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്‌ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
വിപുലീകരണത്തിന്റെ ഭാഗമായി ആന്ധ്രയിൽ 13 ബ്രാഞ്ചുകളും വിജയവാഡയിൽ സോണൽ ഓഫീസും തുറന്നു. കൊച്ചി ഓഫീസിൽ നടന്ന ചടങ്ങിൽ മാത്യു മുത്തൂറ്റ് ഉദ്ഘാടനം ചെയ്‌തു. ഇതോടെ 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ ശാഖകൾ 806 ആയി.
ഫോട്ടോ:
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ആന്ധ്രയിൽ തുറന്ന 13 ശാഖകളുടെ ഉദ്ഘാടനം മാനേജിംഗ് ഡയറക്‌ടർ മാത്യു മുത്തൂറ്റ് നിർവഹിക്കുന്നു. സി.ഒ.ഒ പി.ഇ. മത്തായി, ചെയർപേഴ്‌സൺ നിസി മാത്യു എന്നിവർ സമീപം.