കരകുളം: ഏണിക്കര അദ്വൈതത്തിൽ പി. ശ്രീധരൻ നായർ (88 - റിട്ട. സഹകരണ പരിശീലന കേന്ദ്രം, കുറവൻകോണം, ദീപശ്രീ പ്രിന്റേഴ്സ്) നിര്യാതനായി. സഹകരണ ശബ്ദം മാസിക എഡിറ്റർ, തിരുവനന്തപുരം ജില്ലാ പ്രിന്റേഴ്സ് ക്രെഡിറ്റ് ആൻഡ് വെൽഫയർ സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ശ്യാമളദേവി. മക്കൾ: ധന്യശ്രീ, ദീപശ്രീധർ (അദ്ധ്യാപിക - സി.എ.എസ്.സി). മരുമക്കൾ: രാജശേഖരൻ നായർ (പൊലീസ് കൺട്രോൾ റൂം, തിരുവനന്തപുരം), വിനോദ് (ഇ.ഐ.സി.എൽ ലിമിറ്റഡ്). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.