messi

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഡൈനാമോ കീവിനെതിരായ ലീഗ് മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസിക്കും ഫ്രാങ്ക് ഡി ജോംഗിനും ബാഴ്സലോണ കോച്ച് റൊണാൾഡ് കോമാൻ വിശ്രമം നൽകി. ഗ്രൂപ്പ് ജിയിലെ ഡൈനാമോ കീവും ബാഴ്സലോണയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം ഇന്ന് 1.30ന് ഡെനാമോ കീവിന്റെ തട്ടകത്തിലാണ്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബാഴ്സ 9 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.