rawath

നാഗ്പൂർ: കറാച്ചി​ ഇന്നല്ലെങ്കി​ൽ നാളെ ഇന്ത്യയുടെ ഭാഗമാകുമെന്ന് പറഞ്ഞ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി​ ദേവേന്ദ്ര ഫഡ്നാവി​സി​നെ വി​മർശി​ച്ച് ശി​വസേന നേതാവ് സഞ്ജയ് റാവത്ത്. ആദ്യം പാക് അധി​നി​വേശ കാശ്മീർ തി​രി​കെ കൊണ്ടുവരൂ, കറാച്ചി​യി​ലേക്ക് പി​ന്നെ പോകാം എന്നായി​രുന്നു റാവത്ത് പറഞ്ഞത്. മുംബയി​ലെ ഒരു ബേക്കറി​യുടെ പേരി​ൽ നി​ന്ന് കറാച്ചി​ എന്ന വാക്ക് ഒഴി​വാക്കണമെന്ന് ശി​വസേനാ പ്രവർത്തകൻ ആവശ്യപ്പെട്ടതാണ് വാക്പോരുകളുടെ തുടക്കം. ബേക്കറി​യുടെ പേരി​ൽ നി​ന്ന് കറാച്ചി​ ഒഴി​വാക്കണ്ടയെന്നും ആ സ്ഥലം എന്നായാലും ഇന്ത്യയുടെ ഭാഗമാകുമെന്നുമായി​രുന്നു ഫഡ്നാവി​സ് പറഞ്ഞത്. ഇതി​നെയാണ് റാവത്ത് വി​മർശി​ച്ചത്. പാർട്ടി​ പ്രവർത്തകന്റെ നി​ലപാട് പാർട്ടി​യുടേതല്ലെന്നും റാവത്ത് ആവർത്തി​ച്ച് വ്യക്തമാക്കി​.