sulu-

പെൺകുട്ടികൾ പ്രായപൂർത്തിയാവുമ്പോൾ നടത്തുന്ന തിരണ്ടുകല്യാണം കേരളത്തിലും തമിഴ് നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഒരാചാരമെന്ന നിലയിൽ ഇന്നും കൊണ്ടാടപ്പെടുന്നു.. പ്രായപൂർത്തിയാകുന്നത് ആഘോഷിക്കപ്പെടുന്നത് ഇവിടെ മാത്രമല്ല. എന്നാൽ ദക്ഷിണാഫ്രിക്കയിലെ ,​സുലു ഗോത്രവിഭാഗത്തിൽ കാണപ്പെടുന്ന ഒരാചാരത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആ ഗ്രോത്രത്തിൽ പെട്ട തെംബാല മഖൂബ എന്ന യുവതി. പെൺകുട്ടികൾക്ക് 21 വയസാകുമ്പോഴാണ് അവിടെ ആഘോഷം.. എമ്മാൽ കന്യകയായ പെൺകുട്ടിയാണെങ്കിൽ അതിന് കൂടുതൽ പ്രത്യേകതകളുണ്ട്.. പെൺകുട്ടി കന്യകയാണോ എന്ന് പരിശോധിക്കപ്പെടുന്നത് ആഘോഷമായാണ് നടത്തപ്പെടുന്നത്. ഉമെമൂലോ എന്നാണ് അത് അറിയപ്പെടുന്നത്. വിവാഹം പോലെ വലിയ ചടങ്ങായാണ് ഇത് നടത്തപ്പെടുന്നത്. കന്യകകളാണെന്ന് തെളിഞ്ഞാൽ അവർക്ക് സമ്മാനവുമുണ്ട്. ചടങ്ങിനെത്തുന്നവർ യുവതിക്ക് പണവും സമ്മാനങ്ങളും നല്‍കുകയും ചെയ്യുന്നു.

സുലു ഗോത്രത്തിനിടയിലും വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് മോശപ്പെട്ട കാര്യമായിട്ടാണ് കണക്കാക്കുന്നത്. ആറ് മാസം മുമ്പ് തന്നെ ചടങ്ങിനുള്ള ഒരുക്കങ്ങളാരംഭിക്കും. ഉമെമൂലോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന മറ്റ് പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ കന്യകാത്വ പരിശോധന നടത്താറുണ്ട്.. ഒരു മുറിയില്‍ വച്ച് സ്ത്രീകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്,​ ഇങ്ങനെ ഒരു ചടങ്ങിൽ തന്റെ അടിവസ്ത്രം അഴിപ്പിക്കുകയും അവർ തന്നെ പരിശോധിക്കുകയും ചെയ്തുവെന്നും തെംബാല എഴുതുന്നു. പരമ്പരാഗതരീതിയനുസരിച്ച് മുകള്‍ഭാഗത്ത് വസ്ത്രങ്ങളൊന്നും ധരിക്കില്ല. എന്നാല്‍, മാറില്‍ പശുവിന്റെ തോല്‍ ധരിപ്പിക്കും. തോല്‍ കണ്ണീര് വീണ് നനഞ്ഞിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടി കള്ളം പറയുകയാണ് എന്ന് വിശ്വസിക്കും.

ഈ ചടങ്ങ് സ്ത്രീകളുടെ മേല്‍ തങ്ങളുടെ സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ചും തെംബാല ചൂണ്ടിക്കാണിക്കുന്നു, സ്ത്രീകളുടെ ലൈംഗികജീവിതം വരെ നിയന്ത്രിക്കുന്ന ഇത്തരം ചടങ്ങുകള്‍ പുരുഷന്മാരെ വെറുതെ വിടുന്നുവെന്ന് തെംബാല പറയുന്നു.. പെണ്‍കുട്ടികള്‍ വിവാഹം വരെ കന്യകയായി തുടരണമെങ്കിൽ പുരുഷന്മാരും അങ്ങനെയാകണമെന്നും തെംബാല ചോദിക്കുന്നു.