ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് വയമ്പ്. നിരവധി ആരോഗ്യഗുണങ്ങളുണ്ട് ഇതിന്. പാർശ്വഫലങ്ങളും ഇല്ല. ബുദ്ധിശക്തിയെ ഉത്തേജിപ്പിയ്ക്കാനും ഓർമശക്തി വർദ്ധിപ്പിയ്ക്കാനും വയമ്പിനു സാധിയ്ക്കും. മികച്ച ദഹനം സാദ്ധ്യമാക്കുന്നതിനും കുട്ടികളിലെ ശ്വാസംമുട്ട്, കഫസംബന്ധമായ പ്രശ്നങ്ങൾ, ഡയേറിയ, അതിസാരം എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നത് പരിഹാരമാണ്. യൗവനം നിലനിറുത്താനും കാഴ്ചശക്തി വർദ്ധിപ്പിയ്ക്കാനും വയമ്പ് കഴിയ്ക്കാം. ചുമ, പനി, ബ്രോങ്കൈറ്റിസ് പ്രശ്നങ്ങൾ എന്നിവയ്ക്കും ഇതു പരിഹാരമാണ്. സ്വരശുദ്ധിക്കും സഹായകം. വില്ലൻ ചുമയ്ക്കും ഞരമ്പുസംബന്ധമായ പ്രശ്നങ്ങൾക്കും ഉപയോഗിക്കാറുണ്ട്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും സഹായിക്കും. വിരശല്യം, മൂത്രതടസം, വാതപ്രശ്നങ്ങൾ, ശരീരത്തിലെ വിഷബാധ എന്നിവയ്‌ക്ക് പ്രതിവിധിയായും വയമ്പ് ഉപയോഗിക്കാം..