ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും.വീഡിയോ കോൺഫറൻസിലൂടെയാണ് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തുക.
സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനൊപ്പം, കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യും. സംഭരണം, വിതരണം, വാക്‌സിൻ ചിലവ് തുടങ്ങിയ കാര്യങ്ങൾ ചർച്ചയായേക്കും.രാജ്യത്ത് അഞ്ച് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.നാലെണ്ണത്തിന്റെ അവസാന ഘട്ട പരീക്ഷണമാണ് നടക്കുന്നത്.
Prime Minister Narendra Modi will hold a meeting with Chief Ministers of States over #COVID19 situation, through video conferencing today. pic.twitter.com/nCuDtvnxAD
— ANI (@ANI) November 24, 2020
2021 ഓഗസ്റ്റിനുള്ളിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ നൽകാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മോദി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.