കാഞ്ഞങ്ങാട് : കൊവിഡ് പരിശോധന ഭയന്ന് വൃദ്ധന്‍ കെട്ടി തൂങ്ങിജീവനൊടുക്കി . അട്ടേങ്ങാനം കൊളങ്ങരടി ബ്രാട്ടക്കലിലെ രാഘവന്‍ (75) ആണ് തൂങ്ങി മരിച്ചത്. കവുങ്ങില്‍ കയറു കെട്ടി സമീപത്തെ മണ്‍തിട്ടയില്‍ നിന്ന് ചാടുകയായിരുന്നു.രാഘവന്‍ താമസിക്കുന്ന വിട്ടിന് സമീപത്തെ ഏതാനും പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചിരുന്നു. ഇതുകണക്കിലെടുത്ത് രാഘവനെയും പരിശോധനക്ക് വിധേയരാകന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. .അമ്പലത്തറ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. ഭാര്യ: പരേതയായ കാരിച്ചി. മക്കള്‍: ഭാരതി, സുരേന്ദ്രന്‍, ബാബുരാജ്, ചന്ദ്രന്‍, സിന്ധു. മരുമക്കള്‍: രാധ ,ബിന്ദു ,ലത , ഗോപാലന്‍, പരേതനായ രാഘവന്‍.