മുംബയ്: മഹാരാഷ്‌ട്രയിലെ ശിവസേന നേതാവും ഒവാല-മജിവാഡ എം.എൽ.എയുമായ പ്രതാപ് സർനായിക്കിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഇതിനൊപ്പം അദ്ദേഹവുമായി ബന്ധമുളള വിവിധയിടങ്ങളിലും ഇ.ഡി റെയ്‌ഡ് നടക്കുകയാണ്. നായിക്കുമായി ബന്ധമുളള വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുകയാണ് എൻഫോഴ്‌സ്‌മെന്റ്. കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് സൂചന. എന്നാൽ ഇ.ഡി ഇതുമായി ബന്ധപ്പെട്ട് സൂചനകളൊന്നും നൽകിയിട്ടില്ല.
മഹാരാഷ്‌ട്രയെ പാക് അധിനിവേശ കാശ്‌മീരിനോട് ഉപമിച്ചതിന് നടി കങ്കണ റണൗട്ടിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം എന്ന് അഭിപ്രായപ്പെട്ടയാളാണ് പ്രതാപ് സർനായിക്.'വലിയ വ്യവസായികളെയും ചലച്ചിത്ര താരങ്ങളെയും സൃഷ്‌ടിച്ചിരിക്കുന്ന ഈ നഗരത്തെ
പാക്അധിനിവേശ കാശ്‌മീരിനോടുപമിച്ച കങ്കണയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. മുംബയിൽ അവരെത്തിയാൽ നമ്മുടെ വീര വനിതകൾ കങ്കണയെ തല്ലിയോടിക്കും' എന്നായിരുന്നു പ്രതാപ് സർനായിക്ക് അന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് കങ്കണയെ ഭീഷണിപ്പെടുത്തിയതിന് പ്രതാപിനെ അറസ്‌റ്റ് ചെയ്യണം എന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ്മ പറഞ്ഞിരുന്നു.