ashish-roy

മുംബയ്:വൃക്കരോഗം ബാധിച്ച ചികിത്സയിലായിരുന്ന ടെലിവിഷൻ താരം ആശിഷ് റോയ് അന്തരിച്ചു.ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ് ചെയ്തുവരികയായിരുന്നു.


സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായേക്കുമെന്നാണ് സൂചന.പക്ഷാഘാതത്തെ തുടർന്ന് 2019 ജനുവരിയിൽ ആശിഷ് റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2018 ഓഗസ്റ്റിൽ, തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

കഴിഞ്ഞ മേയ് മാസത്തിൽ വൃക്കരോഗത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തനിക്ക് സുഖമില്ലെന്നും, ഡയാലിസിസിന് സാമ്പത്തിക സഹായം നൽകണമെന്നും അപേക്ഷിച്ച് അദ്ദേഹം അന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. താരത്തിന്റെ മരണത്തിൽ ടെലിവിഷൻ- സിനിമ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.