police-investigation-

1982 ഓഗസ്റ്റ് മാസത്തിൽ കോഴിക്കോട് ടൗണിൽ ജോലി ചെയ്ത സമയത്തെ അനുഭവമാണ് റിട്ട ഡി വൈ എസ് പി ഗിൽബർട്ട് പങ്കുവച്ചത്. പ്രൊബേഷൻ എസ് ഐ ആയി സർവീസിന്റെ ആദ്യഘട്ടമായിരുന്നു അത്. കോഴിക്കോട് നഗരം കാബറേയും, വേശ്യാ പ്രവൃർത്തിയും കൊണ്ട് ഏറെ ചീത്തപ്പേര് കേട്ടിരുന്ന കാലമായിരുന്നു. ടൗൺ എസ് ഐയായി നിയമനം കിട്ടിയ ഉടനെ നഗരത്തിന് ചീത്തപ്പേരായ കാബറേയും മറ്റ് അനാശാസ്യ പ്രവർത്തികളും നിർത്തലാക്കണം എന്ന സന്ദേശമാണ് മേൽ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചത്. ദിവസങ്ങളോളം ശക്തമായ നടപടികളിലേക്ക് കടന്നതോടെ നഗരത്തിലെ നിയമവിരുദ്ധ പ്രവൃർത്തികൾക്ക് ശമനമുണ്ടാക്കാൻ പുതിയ എസ് ഐയ്ക്കായി. എന്നാൽ പൊലീസ് ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യ ചിഹ്നമായി ഒരു കൊലപാതകം നഗരത്തിലുണ്ടായി.

റെയിൽവേ ട്രാക്കിന് സമീപത്തായി തല തകർന്ന് മരണപ്പെട്ട് കിടക്കുന്ന യുവതിയേയാണ് പൊലീസ് ഉദ്യോഗസ്ഥന് കണ്ടെത്താനായത്. അന്വേഷണത്തിൽ മരണപ്പെട്ടത് നഗരത്തിലെ ഒരു വേശ്യയാണെന്ന് പൊലീസ് മനസിലാക്കി. കോട്ടയം ജില്ലയിലെ അതി സമ്പന്നമായ തറവാട്ടിലെ പെൺകുട്ടിയായ ചന്ദ്രികയായിരുന്നു അവൾ. തറവാട് മുടിഞ്ഞപ്പോൾ നാട് വിട്ട് കോഴിക്കോട് എത്തിയതായിരുന്നു അവൾ. കൊലപാതകിയിലേക്കുള്ള അന്വേഷണം നഗരത്തിൽ അലഞ്ഞു നടക്കുന്ന ഒരു ഭ്രാന്തനിലേക്കാണ് എത്തിയത്. രക്തക്കറ പറ്റിയ ചുറ്റികയും വസ്ത്രങ്ങളുമായി രാത്രി കണ്ടെത്തിയ അയാളിൽ നിന്നും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായി. സിനിമാ മോഹം വേശ്യയാക്കി തീർത്ത തമ്പുരാട്ടി കുട്ടിയുടെ ദുരനുഭവം പങ്കുവയ്ക്കുകയാണ് റിട്ട ഡി വൈ എസ് പി ഗിൽബർട്ട്. വീഡിയോ കാണാം.