തിരുവനന്തപുരം: വിഴിഞ്ഞം പുന്നക്കുളത്ത് നടപ്പാലം തകർന്ന് വീണ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പഴക്കം മൂലം അപകടാവസ്ഥയിലായ പാലത്തിൽ തൊഴിലാളികൾ വിശ്രമിക്കാനിരുന്നതോടെ തകർന്ന് വീഴുകയായിരുന്നു.
കൂട്ടത്തിൽ ഗുരുതര പരുക്കേറ്റ ഷീജ,ഷിബി, ശ്രീദേവി സിന്ധുമോൾ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.