ഓ മൈ ഗോഡിൽ പണികൊടുക്കാൻ കൂട്ടുകാരി ആവശ്യപ്പെട്ടത് ഉറ്റ ചങ്ങാതിയ്ക്ക് തന്നെയാണ്.ഒരു ഫോട്ടോ ഷൂട്ടിംഗിന് എന്ന് പറഞ്ഞ് എത്തുന്ന പെൺകുട്ടിയുടെ ഒപ്പം എത്തുന്ന കൂട്ടുകാരിയ്ക്കാണ് ഇക്കുറി പണി കിട്ടുന്നത്.സ്റ്റുഡിയോ റെഡിയാകുന്നതിനിടയിൽ വീട്ടിൽ കൂട്ടുകാരികൾ വിശ്രമിക്കുമ്പോഴാണ് വീട്ടിലെ അംഗങ്ങൾ ഇവരെ കാണുന്നത്.മകന്റെ ഷൂട്ടിംഗും ചീറ്റിംഗും സംബന്ധിച്ച കഥകൾ അച്ഛനിൽ നിന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന വിഷമമാണ് പെൺകുട്ടിയ്ക്ക് പൊട്ടിത്തെറിക്കാൻ കാരണമാകുന്നത്.