eee

ഏറ്റവും വിലക്കുറവിൽ വിപണിയിലോ, നമ്മുടെ വീട്ടുമുറ്റത്തോ ലഭിക്കുന്ന പഴവർഗമാണ് പേരക്ക. കാണാൻ സാധാരണക്കാരനാണെങ്കിലും പേരക്കയിലെ ഔഷധമൂല്യങ്ങൾ വളരെ വലുതാണ്. ആരോഗ്യകാര്യത്തിലും ഏറെ മുന്നിലാണ് പേരക്ക.

പല്ലുവേദനയ്‌ക്ക് പേരക്ക

പേരയ്‌ക്ക അച്ചാർ
അധികം പഴുക്കാത്തതും എന്നാൽ വിളഞ്ഞതുമായ അഞ്ചു പേരക്ക. അച്ചാറുണ്ടാക്കാനുള്ള മസാലയ്‌ക്ക് ആവശ്യമായ
കടുക്, ജീരകം, ഉലുവ എന്നിവയും, മുളക് പൊടി, ശർക്കര പൊടിച്ചത്, കായപ്പൊടി, മഞ്ഞൾ പൊടി, എണ്ണ, ഉപ്പ് എന്നിവയും എടുക്കാം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, ഉലുവ എന്നിവ പൊട്ടിക്കുക തീകുറച്ച് അതിൽ മുളക് പൊടി, ശർക്കരപ്പൊടി, മഞ്ഞൾ പൊടി, കായപ്പൊടി എന്നിവ ചേർത്ത് ശർക്കര ഉരുകി ചേരുന്നത് വരെ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പേരക്കയും ഉപ്പും ചേർത്ത് ചെറുതീയിൽ വഴറ്റി തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. കുരു കളഞ്ഞോ കളയാതെയോ പേരയ്‌ക്ക അച്ചാർ ഉണ്ടാക്കാം. പുളി വേണമെന്നുള്ളവർക്ക് രണ്ടു ചെറുനാരങ്ങയും ഇതിനോടൊപ്പം ഇടാം. രുചികരമായ അച്ചാർ തയ്യാർ.

പേര വളർത്തുമ്പോൾ