a

ബി​ല​ഹ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'കു​ടു​ക്ക് 2025"​ ​ൽ​ ​മാ​ര​നാ​യി​ ​കൃ​ഷ്ണ​ശ​ങ്ക​ർ.​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​മേ​ക്കോ​വ​റി​ലാ​ണ് ​കൃ​ഷ്ണ​ ​ശ​ങ്ക​റി​ന്റെ​ ​മാ​ര​ൻ.​ ​പ​തി​വ് ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​മാ​റി​യു​ള്ള​ ​ഗെ​റ്റ​പ്പി​ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​സ്വ​കാ​ര്യ​ ​ഇ​ട​ങ്ങ​ളി​ലാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം.​ ​ന​വം​ബ​റി​ൽ​ ​ആ​ണ് ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങി​യ​ത്.​അജുവർഗീസ്, െെഷൻ ടോം ചാക്കോ, ​ദു​ർ​ഗ​ ​കൃ​ഷ്ണ ​ ​തു​ട​ങ്ങി​യ​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​ 2025​ ​ൽ​ ​സം​ഭ​വി​ക്കാ​ൻ​പോ​കു​ന്ന​ ​ക​ഥ​യാ​ണ് ​കു​ടു​ക്കി​ൽ​ ​പ​റ​യു​ന്ന​ത്.​ ​മ​നു​ഷ്യ​ന്റെ​ ​സ്വ​കാ​ര്യ​ത​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​​'​ദി​ ​ഫ്യു​ച്ച​ർ​ ​ഈ​സ് ​ട്വി​സ്റ്റ​ഡ് ​" ​എ​ന്നാ​ണ് ​കു​ടു​ക്കി​ലെ​പോ​സ്റ്റ​റി​ൽ​ ​ടാ​ഗ് ​ലൈ​ൻ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.​അ​ഭി​മ​ന്യു​ ​വി​ശ്വ​നാ​ഥ് ​ആ​ണ് ​കാ​മ​റ​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ എ​ഡി​റ്റിം​ഗ് ​കി​ര​ൺ​ ​ദാ​സ്.​ ​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​നാ​ണ് ​കൃ​ഷ്ണ​ ​ശ​ങ്ക​റി​ന്റേ​താ​യി​ ​അ​വ​സാ​ന​മാ​യി​ ​റി​ലീ​സാ​യ​ ​ചി​ത്രം.