eee

കൗമാരക്കാരുടെ പ്രധാന പ്രശ്‌നം മുഖക്കുരുവാണ്. ജീവനില്ലാത്ത ചർമ്മ കോശങ്ങളാണ് മുഖക്കുരുവിന്റെ പ്രധാന കാരണം. ഇത് മുഖത്തെ സ്വാഭാവിക സുഷിരങ്ങൾ അടക്കുകയും ചർമ്മത്തെ കേടു വരുത്തുകയും ചെയ്യും. മുഖക്കുരു കുത്തി പൊട്ടിക്കുന്നത് അവിടെ സ്ഥിരമായ പാട് ഉണ്ടാക്കും. ഇത് തടയാൻ സാലിസിലിക് ആസിഡ് അടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നമാണ് നല്ലത്. ഇവ ചർമ്മത്തിലെ ദോഷകരമായ ബാക്‌ടീരിയയെ നശിപ്പിക്കുകയും ജീവനില്ലാത്ത ചർമ്മ കോശത്തെ പുറം തള്ളുകയും ചെയ്യുന്നു.

ഇവയൊക്കെ ശ്രദ്ധിക്കുക

മുഖക്കുരു പൊട്ടിക്കരുത്. കൈകൊണ്ട് തൊട്ടു കളിക്കരുത്. മുഖക്കുരുവിന് സ്വയം ചികിത്സ അരുത്. അമിതവണ്ണമുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം തീർച്ചയായും മുഖക്കുരുവിലേക്കും നയിച്ചേക്കാം. പാലും പാലുത്പന്നങ്ങളും മുഖക്കുരു കൂട്ടും ശരീരത്തിലെ ഷുഗറിന്റെ അളവ് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ (മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, പോപ്പ്‌കോൺ ) തുടങ്ങിയവ മുഖക്കുരു കൂട്ടിയേക്കാം. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ചർമത്തിൽ കുരുക്കൾ ഉണ്ടാക്കാൻ സാദ്ധ്യത വർദ്ധിപ്പിക്കും.

ഇതൊന്നു പരീക്ഷിച്ചു നോക്കൂ

മഞ്ഞൾപ്പൊടി, ചെറുപയർപൊടി, പശുവിൻപാൽ, ചെറുനാരങ്ങാ നീര് എന്നിവ സമം ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കടലപ്പൊടിയും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് മുഖം കഴുകുക. ദിവസവും രാവിലെ പാൽപ്പാട പുരട്ടി 5 - 10 മിനിട്ട് തടവുക. കുങ്കുമാദി തൈലം പുരട്ടി തടവുക മുഖത്തെ ബ്ലാക്‌ഹെഡ്സ് നീക്കം ചെയ്യുക ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും സാധാരണയായി മൂക്കിന്റെ ചുറ്റിലും ചുണ്ടിനു താഴെയുമായിട്ടാണ് കാണാറുള്ളത്. സ്ക്രബ്ബിങ്ങ് അണ് ഇവ നീക്കം ചെയ്യാനുള്ള ഉത്തമ മാർഗം. ഏതെങ്കിലും ക്രീം, തേൻ,എണ്ണ തുടങ്ങിയവയിൽ ഒന്നെടുത്ത് അൽപ്പം പഞ്ചസാരയോ ഒപ്പോ ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. മുഖം വൃത്തിയായി കഴുകുക ശുദ്ധമായ വെള്ളത്തിൽ വീര്യം കുറഞ്ഞ സോപ്പ് അല്ലെങ്കിൽ ക്ലൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം നല്ല വൃത്തിയായി കഴുകുക. ചർമ്മ സംരക്ഷണത്തിന് ഇത് നല്ലൊരു ഉപാധിയാണ്. മുഖത്തെ അഴുക്കും പൊടിപടലങ്ങളും നീക്കം ചെയ്യാൻ ഈ മാർഗം സഹായിക്കും. കൂടുതൽ വിയർക്കുന്നവർ എപ്പോഴും ഹാൻഡ്ബാഗിലോ പഴ്സിലോ നനഞ്ഞ ടിഷ്യൂ കരുതുന്നത് നല്ലതാണ്.ഏത് സമയവും ഇതുകൊണ്ട് മുഖം വൃത്തിയാക്കാൻ എളുപ്പമാണ്. ടാൽകം പൗഡർ അധികം ഉപയോഗിക്കാതിരിക്കുക പുറത്തെവിടെയെങ്കിലും പോകുമ്പോൾ കൂടുതൽ ആകർഷകത്വവും തിളക്കവും ലഭിക്കാൻ കൗമാരക്കാർ കൂടുതൽ ടാൽകം പൗഡർ ഉപയോഗിക്കാറുണ്ട്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും അനാരോഗ്യപരമായ ചർമ്മത്തിനു കാരണമാകുകയും ചെയ്യുന്നു.