eee

സ്‌കൂളിലേക്ക് പു​റ​പ്പെ​ട്ടാൽ ​പ​ല​പ്പോ​ഴും​ ​ക​ള​രി​യി​ലാ​ണ് ​ചെ​ന്നെ​ത്തു​ക.​ ​ ​പ​യ്യ​ന്നൂ​രി​ൽ​ ​ആ​രം​ഭി​ച്ച​ ​ക​ലോ​ദ​യം​ ​ക​ഥ​ക​ളി​​യോ​ഗ​ത്തി​ലേ​ക്കാണ് ആ യാത്ര അവസാനിച്ചത്. ​ഉ​ത്ത​ര​കേ​ര​ള​ത്തി​ന്റെ​ ​ക​ഥ​ക​ളി​ ​ഗു​രു​വാ​യ​ ​ഗു​രു​ച​ന്തു​പ്പ​ണി​ക്ക​രു​ടെ​ ​പ്ര​ഥ​മ​ ​ശി​ഷ്യ​നും​ ​ക​ല്ല​ടി​ക്കോ​ട​ൻ​ ​ക​ഥ​ക​ളി​ ​പാ​ര​മ്പ​ര്യ​ത്തി​ലെ​ ​തി​ള​ങ്ങു​ന്ന​ ​മൂ​ന്ന് ​ന​ക്ഷ​ത്ര​ങ്ങ​ളാ​യ​ ​ക​ണ്ണ​ത്ര​യ​ങ്ങ​ളി​ൽ​ ​ഒ​രാ​ളു​മാ​യ​ ​സ്വാ​മി​ ​ക​ണ്ണ​മാ​രാ​ർ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​പി.​വി.​കു​ഞ്ഞി​ക്ക​ണ്ണ​മാ​രാ​റാ​യി​രു​ന്നു​ ​ ക​ലോ​ദ​യം​ ​ക​ളി​യോ​ഗ​ത്തി​ലെ​ ​ക​ഥ​ക​ളി​ ​ആ​ശാ​ൻ.​ ​ഒ​ന്ന​ര​വ​ർ​ഷ​ത്തെ​ ​പ​ഠ​നം​കൊ​ണ്ട് ​ത​ന്നെ​ ​ ആത്മവിശ്വാസമായി. ​ഇ​തി​നി​ട​യി​ൽ​ ​അ​ദ് ​വേ​ദ​നി​പ്പി​ക്കു​ന്ന​ ​കു​റേ​ ​സം​ഭ​വ​ങ്ങ​ൾ​ ​ക​ളി​യോ​ഗ​ത്തി​ലു​ണ്ടാ​യി.​ ​വേ​ഷ​ത്തി​ലെ​ ​മി​ക​വി​നു​ ​പ​ക​രം​ ​ജാ​തി​യി​ലെ​ ​മി​ക​വ് ​അ​ര​ങ്ങ് ​തീ​രു​മാ​നി​ക്കാ​ൻ​ ​തു​ട​ങ്ങി​. എല്ലാ ​ദുഃ​ഖവും ​ക​ടി​ച്ച​മ​ർ​ത്തി​ക്കൊ​ണ്ട് ​എ​ല്ലാ​ ​അ​വ​ഗ​ണ​ന​ക​ളും​ ​സ​ഹി​ച്ച് ​മൂ​ന്ന് ​വ​ർ​ഷം​ ​അ​വി​ടെ​ത്ത​ന്നെ​ ​പി​ടി​ച്ചു​നി​ന്നു​. ​ക​ഥ​ക​ളി​ ​ജീ​വി​ത​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ടം​ ​തു​ട​ങ്ങു​ന്ന​ത് ​പ​റ​ശ്ശി​നി​ ​മ​ട​പ്പു​ര​ ​ക​ഥ​ക​ളി​ ​യോ​ഗ​ത്തി​ൽ​ ​വെ​ച്ചാ​ണ്.​ ​അ​വ​ഗ​ണ​ന​യു​ടെ​ ​ആ​ഴ​ക്ക​ട​ലി​ൽ​ ​നി​ന്നും​ ​എന്നെ ​​ര​ക്ഷി​ച്ച​ത് ​കു​ഞ്ഞി​രാ​മ​ ​മാ​രാ​റായിരുന്നു. ​അ​ക്കാ​ല​ത്തെ​ ​മി​ക​ച്ച​ ​ആ​ശാ​നും​ ​ക​ട​ത്ത​നാ​ട​ൻ​ ​സ​മ്പ്ര​ദാ​യ​ത്തി​ലെ​ ​പ്ര​മു​ഖ​നു​മാ​യ​ ​കൊ​ച്ചു​ ​ഗോ​വി​ന്ദ​നാ​ശാ​ന്റെ​ ​ശി​ക്ഷ​ണ​വും​ ​കു​ഞ്ഞി​രാ​മ​ൻ​ ​നാ​യ​രെ​ന്ന​ ​സ​ഹ​വേ​ഷ​ക്കാ​ര​ന്റെ​ ​സ്‌​നേ​ഹ​വും​ എന്റെ​ ​ക​ഥ​ക​ളി​വേ​ഷ​ത്തി​ന് ​ചാ​രു​ത​യേ​കി​.​ ​​പ്ര​ഗ​ൽ​ഭ​ ​ഗു​രു​ക്ക​ന്മാ​രാ​യ​ ​നാ​ട്യ​ര​ത്നം​ ​കാ​നാ​ ​ക​ണ്ണ​ൻ​ ​നാ​യ​ർ​ ​ആ​ശാ​ൻ,​ ​ക​ണ്ണ​ൻ​ ​പാ​ട്ടാ​ളി​ ​ആ​ശാ​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ശി​ഷ്യ​ത്വ​വും​ ​എന്റെ ​ ​വേ​ഷങ്ങൾക്ക് ബലം നൽകി. ​​​ ​ഗ്രാ​മ​ ​ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ​ ​പോ​യി​ ​ക​ഥ​ക​ളി​ ​അ​വ​തി​രി​പ്പി​ച്ചി​ട്ടു​ണ്ട്.​​ ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​ക​ലാ​മ​ണ്ഡ​ലം​ ​രാ​ധാ​മാ​രാ​ർ​ ​ന​ട​ത്തി​യ​ ​ഡാ​ൻ​സ് ​ഗ്രൂ​പ്പി​ലെ​ ​ക​ഥ​ക​ളി,​ ​നൃ​ത്ത​ ​ക​ലാ​കാ​ര​നാ​യി​ ​തി​ള​ങ്ങി​ ​നാ​ലു​വ​ർ​ഷം തുടർന്നു. ​ഒ​റി​സ്സ​യി​ലെ​ ​വാ​ണി​ ​ഡാ​ൻ​സ് ​ആ​ന്റ് മ്യൂ​സി​ക്ക​ൽ​സ് ​സ്‌​കൂ​ളി​ലും​ ​ഒ​രു​വ​ർ​ഷം​ ​അ​ദ്ധ്യാ​പ​ക​ ​വേ​ഷം​ ​കെ​ട്ടി​യിരുന്നു.