kiger

ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയുടെ പുത്തൻ എസ്.യു.വി കിഗർ ഉടനെത്തും. വാഹത്തിന്റെ കോൺസെപ്ട് പതിപ്പ് അടുത്തവർഷമാദ്യം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ട്രൈബറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിഗർ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷൻ ഹെഡ്ലാമ്പ്, സ്‌കിഡ് പ്ലേറ്റ്, ഉയർന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ മോടിപിടിപ്പിക്കുക. ഇന്റീരിയറിൽ സ്‌പേസ് അധികമായി നൽകും. സ്‌പോർട്ടി ഭാവമാണ് കിഗറിന്റേതെന്ന് ആദ്യ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. എതിരാളികളെക്കാൾ കുറഞ്ഞ വിലയിലാവും കിഗർ എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.