maruthi-cars

മാരുതി സുസുക്കി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഓൺലൈനായി വിറ്റത് രണ്ട് ലക്ഷം കാറുകൾ. രാജ്യത്തൊട്ടാകെയുള്ള ആയിരത്തോളം ഡീലർഷിപ്പുകളെ ഉൾക്കൊള്ളിച്ചാണ് ഏറ്റവും വലിയ ഓൺലൈൻ ഡിജിറ്റൽ ചാനൽ മാരുതി സുസുക്കി തുടങ്ങിയത്. ഓൺലൈൻ സംവിധാനത്തിലൂടെ 21 ലക്ഷം ഉപഭോക്തൃ അന്വേഷണങ്ങളാണെന്ന് തങ്ങൾക്ക് ലഭിച്ചതെന്നും മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു. നിലവിൽ മാരുതി സുസുകിയുടെ ആകെ വിൽപ്പനയുടെ 20 ശതമാനവും ഓൺലൈൻ അന്വേഷണങ്ങളിൽ നിന്ന് ഉണ്ടാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കോവിഡ് വ്യാപകമായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് മാസങ്ങളിൽ ഇക്കാര്യത്തിൽ 33 ശതമാനം വർദ്ധനയുമുണ്ടായി.