ktm-250

കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ 'ഓൾ ന്യൂ കെ ടി എം 250 അഡ്വഞ്ചർ' വിപണിയിൽ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്‌സ്‌ഷോറൂം വില. കെ.ടി.എം. ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

ബൈക്കിനു കരുത്തേകുന്നത് ബി എസ് 6 നിലവാരമുള്ള, 248.8 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. ആറു സ്‌പീഡ് ഗീയർബോക്‌സാണു ട്രാൻസ്‌മിഷൻ.