money

മെഹ്റൗലി: വ്യാജ തട്ടികൊണ്ട് പോകൽ കഥയൊരുക്കി പണം തട്ടിയെടുത്തു. മെഹ്റൗലിയിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന രാഹുല്‍ ദേവ് സിംഗാണ് തട്ടിപ്പ് കഥയൊരുക്കി അഞ്ച് ലക്ഷം കവർന്നത്. ബാങ്കിൽ നിക്ഷേപിക്കാനായി നൽകിയ പണം തട്ടിയെടുക്കാനാണ് രാഹുൽ വ്യാജ തട്ടികൊണ്ട് പോകൽ കഥയിറക്കിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്റ്റോറിന്റെ പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാൻ രാഹുലിനെയാണ് ഏൽപിച്ചത്. ഇയാള്‍ ബാങ്കിലേയ്ക്ക് പോകും വഴി പണം കൂട്ടാളികള്‍ക്ക് കൈമാറുകയും ബാങ്കില്‍ പോയ തന്നെ ആരോ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പൊലീസിനെയും സ്ഥാപന ഉടമയെയും അറിയിക്കുകയും ചെയ്തു.


ബദര്‍പൂര്‍ സ്വദേശിയായ ഇയാളിൽ നിന്നും പൊലീസ് പണം കണ്ടെത്തി. മെഹ്റൗലിയിലെ ആസ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുന്ന സീനിയര്‍ അക്കൗണ്ടന്റായ പ്രമോദ് കുമാറാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് രാഹുലിന് പണം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.