രണ്ടില തന്നെ... തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രണ്ടില ചിഹ്നത്തിനായി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും തമ്മിൽ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത്തോടെ കുഴഞ്ഞത് സ്ഥാനാർത്ഥികളാണ്. ചുവരെഴുത്തുകളിലെല്ലാം ചിഹ്നം മാറ്റി വരയ്ക്കേണ്ട അവസ്ഥയായി. തിരുവനന്തപുരം കാലടി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. സതീഷ് വസന്ത് ചിഹ്നം മാറ്റിവരയ്ക്കുന്നത് വീക്ഷിക്കുന്നു.