app

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, സുരക്ഷ, നിയമം തുടങ്ങിയവ മുൻനിറുത്തിയാണ് ഇലക്ടോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആപ്പുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഐ.ടി നിയമത്തിന്റെ സെക്‌ഷൻ 69 എ പ്രകാരമാണ് നിരോധനം.

മുമ്പ് ചൈനീസ് ആപ്പുകളായ പബ്ജി, ടിക് ടോക്, യു.സി ബ്രൗസർ അടക്കം ആപ്പുകൾ രണ്ട് ഘട്ടമായി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയിൽ ആദ്യം നിരോധിച്ചത്. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികളുടേതോ ചൈനീസ് മുതൽമടക്കുള്ള കമ്പനികളുടേയോ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ ഡിജിറ്റൽ സ്ട്രൈക്ക് നടത്തിയത്. കേന്ദ്ര സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങളും ഉപഭോക്താക്കളുടെ സ്വകാര്യതയും ഈ ആപ്പുകൾ ലംഘിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

 നിരോധിച്ച ആപ്പുകൾ ഇവ

ജൂൺ 29നാണ് 59 ആപ്പുകൾ നിരോധിച്ചത്. പിന്നാലെ സെപ്റ്റംബർ 2 ന് 118 ആപ്പുകൾ കൂടി നിരോധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ഇതുവരെ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. ചൈനീസ് വ്യാപാര ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ആപ്പും ഇത്തവണ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.