കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടി എസ്തർ അനിൽ. മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ദൃശ്യം 2 ഷൂട്ടിന് ശേഷം ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്.
കൊവിഡ് സമയത്ത് നമ്മുടെ ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്. രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞതാണ് അവരുടെ പ്രവർത്തനങ്ങൾ. ആ കാര്യങ്ങളെ ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. നടി വ്യക്തമാക്കുന്നു
ഇപ്പോൾ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് നല്ല കാര്യങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. നേരത്തെ പാർട്ടിയെക്കുറിച്ചൊക്കെ മനസിലാക്കാനുള്ള പ്രായമെനിക്ക് ആയിട്ടില്ലായിരുന്നു. ഇപ്പോൾ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എസ്തർ അനിൽ പറഞ്ഞു.
'ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ പോകുന്നതെങ്കിലും അതിന്റെ പേടി ഒന്നുമില്ല. രാഷ്ട്രീയം കേട്ടാണ് വളർന്നത്. അമ്മയുടെ അച്ഛൻ ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ട് ഇലക്ഷൻ കാര്യങ്ങൾ വീട്ടിൽ സംസാരിക്കാറുണ്ട്. വോട്ടിംഗ് രീതിയെക്കുറിച്ചൊക്കെ അങ്ങനെ അറിയാം. ചാച്ചൻ ഇപ്പോഴും ഇലക്ഷന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്'-എസ്തർ പറഞ്ഞു.