bjp

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 480 പ്രവർത്തകർ സി.പി.എം വിട്ടു ബി.ജെ.പിയിൽ ചേർന്നതായി റിപ്പോർട്ടുകൾ പുറത്തു. പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്ന 500 പേരിൽ 480 പേരും സി.പി.എമ്മിൽ നിന്നും വന്നവരാണെന്നാണ് ലഭ്യമാകുന്ന വിവരം. വാർത്ത പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ചിത്രങ്ങൾ ഉൾപ്പെടെ വിവരം തന്റെ ട്വിറ്ററിൽ പങ്കുവച്ചു.

"മിഡ്‌നാപൂർ ജില്ലയിൽ ആർ‌.എസ്‌.പി, സി.‌പി‌.എം, സി‌.പി.‌ഐ, പി‌.ഡി‌.എസ്, എസ്‌.എഫ്‌.ഐ, ഡി‌.വൈ‌.എഫ്‌.ഐ, ഐ‌.എൻ.‌ടി.യു.സി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം നേതാക്കളും തൊഴിലാളികളും ഇന്ന് ബി.ജെ.പിയിൽ ചേർന്നു." ദിലീപ് ഘോഷ് ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ നിന്നും സി.പി.എം എം.എല്‍.എ സ്വദേശ് നായക് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇയാളുടെ അനുയായികളും ബി.ജെ.പിയിൽ ചേർന്നവരിൽ ഉൾപ്പെടും.

അതേസമയം പ്രവർത്തകർ പാർട്ടി വിട്ടു പോയത് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന്
സി.പി.എം ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആരും പാർട്ടി വിട്ടുപോയിട്ടില്ലെന്നും ഹാള്‍ഡിയയിലെ ജനങ്ങൾ തങ്ങൾക്ക് ഒപ്പമുണ്ടെന്നും നിരഞ്ജന്‍ സിഹി കൂട്ടിച്ചേർത്തു.

Few moments from "BJP Jogdan Mela" At state HQ.
Several prominent faces of RSP, CPIM, CPI, PDS, SFI, DYFI, INTUC along 500 party workers from Purba & Paschim Medinipur joined #BJPFamily today.
Besides All Indian Socialist Party and RJSP also join hands with BJP. pic.twitter.com/7o9hPeYTLa

— Dilip Ghosh (@DilipGhoshBJP) November 21, 2020