gold

കൊച്ചി: കൊവിഡ് കാലത്ത് റെക്കാഡ് ഉയരം കുറിച്ച സ്വർണവില, വീണ്ടും നഷ്‌ടത്തിന്റെ പാതയിലായി. സംസ്ഥാനത്ത് പവൻ വില ഇന്നലെ 720 രൂപ കുറഞ്ഞത് 36,960 രൂപയായി. 90 രൂപ താഴ്‌ന്ന് 4,620 രൂപയാണ് ഗ്രാം വില. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്

കൊവിഡ് വാക്‌സിൻ സജ്ജമാകുന്നതും അമേരിക്കയിൽ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതും മൂലധന വിപണിക്ക് കരുത്താകുന്നുണ്ട്. കൊവിഡ് കാലത്ത്, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ലഭിച്ച പെരുമ ഇതോടെ സ്വർണത്തിന് നഷ്‌ടമാകുന്നതാണ് വില തകരാൻ കാരണം.

രാജ്യാന്തര വിപണിയിൽ കൊവിഡ് കാലത്ത് ഔൺസിന് 2,000 ഡോളറിനുമേൽ ആയിരുന്ന വില, ഇന്നലെയുള്ളത് 1,806 ഡോളറിലാണ്. ഇന്നലെ മാത്രം 31 ഡോളർ ഇടിഞ്ഞു. ന്യൂഡൽഹിയിൽ പത്തു ഗ്രാമിന് ഇന്നലെ 450 രൂപ കുറഞ്ഞ് വില 49,051 രൂപയായി.