ന്യൂഡൽഹി: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോസിംസിൽ ഇന്റർനെറ്റ് ഭീമൻ ഗൂഗിൾ 33,737 കോടി രൂപ നിക്ഷേപിച്ചു. 7.73 ശതമാനം ഓഹരിയാണ് ഗൂഗിൾ നേടിയത്. ഇതിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ അനുമതിയുണ്ട്. ഗൂഗിളും ജിയോയും ചേർന്ന് 4ജി, 5ജി ഫോണുകൾ നിർമ്മിക്കും. ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.