തിരുവനന്തപുരം:കേരളത്തിൽ കിഫ്ബിയെ തടഞ്ഞ് വികസനം തടയിടാനാണ് പലരും ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.എൽ.ഡി.എഫ് കരിമടം കോളനിയിൽ നടത്തിയ ബൂത്ത് തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയൻ അദ്ധ്യക്ഷത വഹിച്ചു.നന്ദിയോട് സുബാഷ്ചന്ദ്രൻ,പത്മകുമാർ, സജാത്,രാധിക, പി.കെ.പുഷ്‌കരകുമാർ, സ്വാമിനാഥൻ,അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.