
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌ത സംഭവത്തിൽ ഇടതുമുന്നണിയെ അതൃപ്‌തി അറിയിച്ച് എം.എൽ.എ ഗണേഷ് കുമാർ. ഇന്ന് പുലർച്ചയോടെയാണ് ഓഫിസ് സെക്രട്ടറി പ്രദീപിനെ എം.എൽ.എയുടെ പത്തനാപുരത്തെ വീട്ടിൽ നിന്നും അന്വേഷണ സംഘം അറസ്റ്റു ചെയ്യുന്നത്.
കാസർകോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെതന്നെ അറസ്റ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചിരുന്നു.
അര്‍ദ്ധരാത്രി ഒരു മണിയോടെ കൊല്ലത്തെത്തിയ പ്രത്യേക അന്വേഷണ സംഘം പത്തനാപുരം പൊലീസില്‍ വിവരമറിയിച്ച ശേഷം സ്വകാര്യ വാഹനത്തിൽ എം.എൽ.എയുടെ വീട്ടിലെത്തി പുലർച്ചെ നാലുമണിയോടെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്‌തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് പൊലീസിന്റെ അപ്രതീക്ഷിത നീക്കം.