മുംബയ്: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷവും മതസ്പർദ്ധയും പരത്തിയെന്ന കേസിൽ നടി കങ്കണ റനാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസിൽ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ അനുസരിച്ചില്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്നാണ് കോടതി ചോദിച്ചത്. ക്രിമിനൽ വകുപ്പുകളെക്കുറിച്ച് പൊലീസുദ്യോഗസ്ഥർക്ക് ക്ലാസെടുക്കേണ്ടിവരുമെന്നും കോടതി വിമർശിച്ചു.