sreelekha-mitra

കൊൽക്കത്ത : സി.പി.എം വേദികളിലെ സജീവ സാന്നിദ്ധ്യമാണ് ബംഗാളി നടി ശ്രീലേഖ മിത്ര. ബംഗാളിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന സി.പി.എമ്മിന് കരുത്തായി താരം പാർട്ടിയിൽ പ്രവേശിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടെ അതിനുത്തരവുമായി എത്തിയിരിക്കുകയാണ് ശ്രീലേഖ.

‘അങ്ങനെയാണോ തോന്നുന്നത് ? എന്നാൽ അങ്ങനെയാവട്ടെ’ എന്നായിരുന്നു ശ്രീലേഖയുടെ മറുപടി. ഇതോടെ താരം പാർട്ടിയിലേക്കെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. താൻ അന്നും ഇന്നും ഉറച്ച ഇടതു അനുഭാവിയാണെന്നും അക്കാര്യം ഇടതുനേതാക്കൾക്കും വ്യക്തമായി അറിയാമെന്നും തന്റെ പിന്തുണ അവർക്കാണെന്നും ശ്രീലേഖ പറയുന്നു.

' ഒരാൾക്കും ഒറ്റ രാത്രി കൊണ്ട് ചെങ്കൊടി പിടിക്കാനാകില്ല. ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണം. ഈ പാർ‌ട്ടി വിദ്യാസമ്പന്നരുടേതാണ്.' ബംഗാളിൽ സിനിമാ മേഖലയിലെ പലരും തൃണമൂൽ കോൺഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദ്യത്തിന് താരം മറുപടി നൽകി.