സുഗന്ധമസാലയായും ആയുർവേദ ഔഷധമായും ഉപയോഗിക്കുന്ന തക്കോലത്തിന്റെ ഗുണങ്ങൾ അറിയാം. ഇതിന്റെ ഫലവും തൈലവുമാണ് ഔഷധയോഗ്യം. വിറ്റാമിൻ എ, സി, പോളിഫിനോളുകൾ, ഫ്ലേവനോയിഡുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പോരാടി മാരകരോഗങ്ങളെ പ്രതിരോധിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധവുമാണ്. ബാക്ടീരിയ, ഫംഗൽ ഇൻഫക്ഷനുകൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാം.
ദഹനശേഷിയും വിശപ്പും വർദ്ധിപ്പിക്കുവാൻ തക്കോലം സഹായിക്കുന്നു. കഫം കളയാനും ഉത്തമമാണ്. ചിക്കൻ ഗുനിയയ്ക്ക് ഒറ്റമൂലിയായും തക്കോലം ഉപയോഗിക്കുന്നു. ശ്വാസകോശ രോഗങ്ങൾക്കും ചുമയ്ക്കും ഉള്ള ഔഷധങ്ങളിലെ പ്രധാനചേരുവയാണ് ഇത്. ഹൃദയാരോഗ്യം സംരക്ഷിക്കും. അമവാതം, സന്ധിവാതം എന്നിവയ്ക്ക് ഇതിന്റെ ലേപനം ഉപയോഗിക്കുന്നു. തക്കോലമിട്ടു തിളപ്പിച്ച വെള്ളം ഗാസ് ട്രബിളിനു പരിഹാരമാണ്. പ്രമേഹം തടയാനും തക്കോലത്തിനാവും.