ahammed-patel

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെത്തുടർന്നാണ് ആരോഗ്യനില മോശമായത്.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവും, എഐസിസി ട്രഷററുമാണ്. മൂന്നു തവണ ലോക്‌സഭയിലും അഞ്ച് തവണ രാജ്യസഭയിലും അംഗമായി.അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്.

@ahmedpatel pic.twitter.com/7bboZbQ2A6

— Faisal Patel (@mfaisalpatel) November 24, 2020

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ നവംബര്‍15 ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു.


1976 ൽ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നും കൗൺസിലറായിട്ടാണ് അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1987ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.