kanja-seized

കൊച്ചി: അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട.രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ സ്വദേശികളായ അൻസൽ, നിസാർ,അടിമാലി സ്വദേശി ചന്ദു എന്നിവരാണ് പിടിയിലായത്.

പുലർച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിൻസീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.പിടിയിലായവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ആവോലിയിൽ നടത്തിയ തിരച്ചിലിൽ 35 കിലോ കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്.