നെടുങ്കണ്ടം: മൊബൈൽ ഫോണിൽ തുടർച്ചയായി സംസാരിച്ചതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയതു. തുക്കുപാലത്തെ വാടക വീട്ടിൽ താമസിച്ച വന്നിരുന്ന ദേവകി (21) ആണ് വീടിന്റെ സീലിംഗ് ഫാനിൽതൂങ്ങി മരിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന മകളെ അമ്മ വഴക്ക് പറയുകയും മൊബൈൽ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതേത്തുടർന്ന് മകൾ തൂങ്ങി മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.