മഞ്ഞുകാലത്ത് ശരീരകലകൾ കൂടുതൽ ലോലമാകും. അതുകൊണ്ട് അലർജിയുണ്ടാക്കാൻ സാദ്ധ്യതയുള്ള വസ്‌തുക്കളിൽ നിന്നും അകലം പാലിക്കുക. സോപ്പ്, ഷാംപു, ഡിറ്റർജെന്റ് തുടങ്ങിയവയെല്ലാം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കാം. ധാരാളം ജലാംശം അടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ ഉള്ളിൽ നിന്നും ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും. തണ്ണിമത്തൻ, ഓറഞ്ച്, കിവി, ആപ്പിൾ തുടങ്ങിയ ഫലങ്ങളും തക്കാളി, വെള്ളരി, സെലറി, സുക്കീനി,കാരറ്റ് തുടങ്ങിയ പച്ചക്കറികളും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്താം.