baby

ആറ് വിരലുകളുമായി ജനിച്ച തന്റെ കുഞ്ഞിനെ കണ്ടതും യുവാവിന്റെ മനസിൽ ആദ്യം വന്നത് തന്റെ പ്രിയ താരത്തിന്റെ മുഖമായിരുന്നു. പിന്നെയൊന്നും ആലോചിച്ചില്ല ആറു വിരലുകളുള്ള പ്രിയ നടന്റെ പേര് തന്നെ മകനും നൽകി. ആരാണ് ആ താരം എന്നല്ലേ?സാക്ഷാൽ ഹൃഥ്വിക് റോഷനാണ് ആ നടൻ.

ഹൃഥ്വിക് എന്നാണ് ഇംഫാൽ സ്വദേശിയായ ഹൃഷികേഷ് അം​ഗോ മകന് നൽകിയിരിക്കുന്ന പേര്.യുവാവ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഋഷികേശ് എന്നായിരുന്നു ആദ്യം യുവാവിന്റെ പേര്. ഹൃഥ്വിക് റോഷനോടുള്ള ആരാധന മൂത്ത് സ്വന്തം പേരിനൊപ്പം 'എച്ച്'എന്ന അക്ഷരം കൂടി ചേർക്കുകയായിരുന്നു.

I hv been a big fan of @iHrithik from the time of KNPH. Even added 'H' to my name which I wrote earlier as 'Rishikesh'. Yesterday, I was blessed with a son, saw his thumb only this morning and decided to name my boy as "Hrithik" to be like @ihrithik Sir #BeautifullyImperfect pic.twitter.com/apY2vzU8cI

— Hrishikesh Angom (@hr_angomba) November 23, 2020