ശരീരത്തിൽ രോഗപ്രതിരോധ ശേഷി ലഭിയ്ക്കാൻ വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിൽ പലതരത്തിലും പ്രകടമാകാറുണ്ട്. അവ നോക്കാം. വിറ്റാമിൻ സി കുറവുള്ളവർക്ക് അടിക്കടി രോഗങ്ങൾ വരാം. പ്രതിരോധശേഷി കുറയുന്നതുകൊണ്ടാണിത്. എപ്പോഴും ക്ഷീണം തോന്നുന്നത് വിറ്റാമിൻ സിയുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. മസിലുകൾക്കും ജോയിന്റുകൾക്കും വേദന അനുഭവപ്പെടുന്നതും ശരീരത്തിൽ ചുവന്ന നിറത്തിൽ ചെറിയ പാടുകളും കുരുക്കളുമുണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. വരണ്ട ചർമം, മുടിയുടെ അറ്റം രണ്ടായി പിളരുന്നത്, മൂക്കൊലിപ്പ്, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നത് എന്നിവ വിറ്റാമിൻ സി കുറവിന്റെ ലക്ഷണങ്ങൾ ആണ്. ശരീരത്തിനു ഭാരം കുറയുന്നതും ദന്താരോഗ്യം ക്ഷയിക്കുന്നതും കണ്ണിനു ചുറ്റും ചെറിയ കുരുക്കൾ ഉണ്ടാവുന്നതും വിറ്റാമിൻ സിയുടെ അപര്യാപ്തത സൂചിപ്പിക്കുന്നു. സിട്രസ് പഴങ്ങൾ പോലുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് ഈ പ്രശ്നം പരിഹരിക്കാം.