netanyahu

ജറുസലേം: ​ന​യ​ത​ന്ത്ര​ ​ബ​ന്ധം​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബ​ഹ്റൈ​ൻ​ ​സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ​ഇ​സ്രാ​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ ബെഞ്ചമിൻ നെ​ത​ന്യാ​ഹു.മ​ദ്ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ​ ​സ​മാ​ധാ​ന​ ​ശ്ര​മ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ബ​ഹ്റൈ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​കി​രീ​ടാ​വ​കാ​ശി​യു​മാ​യ​ ​സ​ൽ​മാ​ൻ​ ​ബി​ൻ​ ​ഹ​മ​ദു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചെ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​പ്ര​കാ​രം​ ​രാ​ജ്യം​ ​സ​ന്ദ​ർ​ശി​ക്കു​മെ​ന്നും​ ​നെ​ത​ന്യാ​ഹു​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.സെ​പ്തം​ബ​റി​ൽ​ ​അ​മേ​രി​ക്ക​യു​ടെ​ ​മ​ദ്ധ്യ​സ്ഥ​ത​യി​ൽ​ ​ഇ​സ്രാ​യേ​ലു​മാ​യി​ ​യു.​എ.​ഇ​യും​ ​ബ​ഹ്റൈ​നും​ ​നയതന്ത്രക്ക​രാ​ർ​ ​ഒ​പ്പു​വ​ച്ചി​രു​ന്നു.​ ​ഇ​തി​നി​ടെ,​ ​നെ​ത​ന്യാ​ഹു​ ​സൗ​ദി​ ​സ​ന്ദ​ർ​ശി​ച്ച​താ​യും​ ​കി​രീ​ടാ​വ​കാ​ശി​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സ​ൽ​മാ​നു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യ​താ​യും​ ​ഇ​സ്രാ​യേ​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തെ​ങ്കി​ലും​ ​സൗ​ദി​ ​നി​ഷേ​ധി​ച്ചു.