cpm-rift

കൊല്ലം: കൊട്ടാരക്കരയിലെ മൈലം പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാർട്ടി വിമത സ്ഥാനാർത്ഥിയുടെ അനുയായികളും സി പി എം പ്രവർത്തകരും തമ്മിലടിച്ചു. ചൊവ്വാഴ്‌ച അർത്ഥരാത്രിയോടെയാണ് സംഭവമുണ്ടായത്. മൈലത്ത് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ലോക്കൽ കമ്മി‌റ്റി അംഗം ശ്രീകുമാറിന്റെ അനുയായികളും സി.പി.എം പ്രവർത്തകരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ തമ്മിൽതല്ലിലെത്തുകയുമായിരുന്നു.

സംഭവത്തിൽ ഒരാൾക്ക് തലയ്‌ക്ക് പരുക്കേ‌റ്റു.ശ്രീകുമാർ ഉൾപ്പടെ നാല് പേരെ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അസ്വാരസ്യത്തെ തുടർന്ന് സി.പി.എം പുറത്താക്കിയിരുന്നു. സി.പി.എം പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ വിമതൻ ഉൾപ്പടെ നാലുപേർ മത്സരിക്കുന്നുണ്ട്. ആക്രമണത്തെ തുടർന്ന് ഏഴ് പേർക്കെതിരെ കേസെടുത്തതായി വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.