aritha

ആലപ്പുഴ: എനിക്ക് വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് പറയുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ?അങ്ങനെയൊരു സ്ഥാനാർത്ഥിയുണ്ട് ആലപ്പുഴയിൽ.ജില്ലാപഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍നിന്നും മത്സരിക്കുന്ന അരിതാ ബാബുവാണ് അത്.

അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് അരിത. കോണ്‍ഗ്രസ് വിമതയല്ല. ഒരു ചെറിയ അബദ്ധം പറ്റിയതാണ് വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിക്കാൻ കാരണം.അരിത പാര്‍ട്ടിയുടെ നിർദേശാനുസരണമാണ് നാമനിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പാര്‍ട്ടി പറഞ്ഞ സമയത്ത് പിന്‍വലിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് യുവതി സ്ഥാനാർത്ഥിയായത്.

തനിക്ക് വോട്ട് ചെയ്യരുതെന്ന് മാത്രമല്ല ആവശ്യം, കൃഷ്ണപുരം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി ശ്രീകുമാറിന് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയും അരിതയ്ക്കുണ്ട്.