chennihala

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘട​നാ സ്ഥാ​പ​നമാ​യ സി .എ. ജി​യെ വെല്ലു​വി​ളി​ക്കു​ന്ന​തി​ലൂടെ മു​ഖ്യ​മ​ന്ത്രി

ഭ​ര​ണ​ഘ​ടന​യെ​യാ​ണ് വെല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സർ​ക്കാ​രി​ന്റെ ക​ള്ള​ത്ത​ര​ങ്ങളും കൊ​ള്ള​കളും പുറ​ത്ത് കൊണ്ട് വന്നതിനെ തുടർന്നാണ് സി.എ ജി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നത്. വ​രുന്ന തി​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാണ് ഈ സർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാൻ പോ​കു​ന്ന​ത്.ത​ന്റെ മ​ണ്ഡ​ലമാ​യ ഹ​രി​പ്പാ​ട്ട്

വി​കസ​നം ന​ട​ത്തി​യെ​ന്നാ​ണ് മു​ഖ്യ​മന്ത്രി പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടിൽ നി​ന്നുള്ള പ​ണ​മല്ല ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ എം എ​ൽ എ മാ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളോട് വി​ക​സ​ന കാ​ര്യ​ത്തിൽ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് സർ​ക്കാർ കാ​ണി​ച്ചത്.. ബഡ്ജറ്റിൽ പ്രഖ്യാ​പി​ക്കു​ന്ന​തല്ലാ​തെ ഏ​തെ​ങ്കിലു​മൊരു വികസന പദ്ധ​തി ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​ട്ടുണ്ടോ​യെന്നും ചെ​ന്നി​ത്തല ചോ​ദി​ച്ചു