മുപ്പത്തിയാറ് വർഷം മുൻപ് ആലപ്പുഴയെ ഞെട്ടിച്ച കൊലപാതകം കേരള പൊലീസിന് ഇന്നും നാണക്കേടിന്റെ ഒരേടാണ്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെ പിടികൂടാനോ, അയാൾക്ക് എന്ത് സംഭവിച്ചു എന്നോ വ്യക്തതയോടെ പറയാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗൾഫിൽ നിന്നും താനെടുത്ത 15 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് സുകുമാരക്കുറുപ്പ് ആൾമാറാട്ടം നടത്തി കൊലപാതകം ആസൂത്രണം ചെയ്തത്.
ഹരിപ്പാടുകാരനായ ചാക്കോ എന്നയാളെ ഇരയാക്കിയാണ് കൊലപാതക നാടകം അരങ്ങേറിയത്. പൊലീസ് അന്വേഷണത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാൽ സംഭവത്തിന്റെ സൂത്രധാരനായ സുകുമാരക്കുറുപ്പിനെ മാത്രം കിട്ടിയിരുന്നില്ല. 1990 കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വിദേശങ്ങളിൽ പോലും കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും സുകുമാരക്കുറുപ്പിനെ മാത്രം കണ്ടെത്തിയില്ല. ഇതിനിടയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും സുകുമാരക്കുറുപ്പ് പ്രത്യക്ഷപ്പെട്ടു, ഇതു സംബന്ധിച്ച വാർത്തകളും വന്നു.
ഇത്തരത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴുള്ള അനുഭവമാണ് റിട്ട ഡി വൈ എസ് പി ഗിൽബർട്ട് വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയൻ പൗരത്വമുള്ള സുകുമാരക്കുറുപ്പിനെ പിടികൂടിയ കഥയാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. വീഡിയോ കാണാം.