കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. പ്രദീപിനെ 48 മണിക്കൂറിനിടെ വൈദ്യപരിശോധന നടത്തണമെന്നും കേസ് പരിഗണിച്ച ഹോസ്‌ദുർഗ് ഫസ്‌റ്റ്ക്ളാസ് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. നവംബർ 29ന് വൈകിട്ട് 3:30 വരെയാണ് ഇയാളെ കസ്‌റ്റഡിയിൽ വിട്ടത്. 30ന് പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
കൊല്ലത്ത് വച്ചാണ് പ്രദീപ് കുമാർ നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. തെളിവെടുപ്പിനായി ഇയാളെയും കൂട്ടി അടുത്തദിവസം തന്നെ പൊലീസ് കൊല്ലത്തേക്ക് പോകും.മാപ്പുസാക്ഷിയുടെ ബന്ധുവിന്റെ ഫോണിൽ വിളിച്ചാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.